Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Raj

ബ്രിട്ടീഷ് രാജിനെതിരേ പോരാടി, ബിജെപി രാജിനെതിരേയും പോരാടേണ്ടതുണ്ട്: ഡി. രാജ

ന്യൂ​ഡ​ൽ​ഹി: നൂ​റ് വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ബ്രി​ട്ടീ​ഷ് രാ​ജി​നെ​തി​രേയും പോ​ർ​ച്ചു​ഗീ​സ് രാ​ജി​നെ​തി​രേ​യും ഫ്ര​ഞ്ച് രാ​ജി​നെ​തി​രേയും പോ​രാ​ടി​യെ​ന്നും ഇ​നി ബി​ജെ​പി രാ​ജി​നെ​തി​രേ പോ​രാ​ടേ​ണ്ട​തു​ണ്ടെ​ന്നും സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ.

സി​പി​ഐ​യു​ടെ നൂ​റാം സ്ഥാ​പ​ക​ദി​ന​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ സി​പി​ഐ ആ​സ്ഥാ​ന​മാ​യ അ​ജോ​യ് ഭ​വ​നി​ൽ ന​ട​ന്ന “ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​നം നൂ​റി​ൽ: ച​രി​ത്ര​വും ഭാ​വി​യും’ എ​ന്ന സെ​മി​നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൂ​റ് വ​ർ​ഷം​മു​ന്പ് ഇ​തേ​ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍പുരി​ലാ​ണ് സി​പി​ഐ ഔ​ദ്യോ​ഗി​ക​മാ​യി​പി​റ​വി​യെ​ടു​ത്ത​തെ​ന്ന് പറഞ്ഞ രാ​ജ, ഭ​ര​ണ​ഘ​ട​നാ ​രൂ​പീ​ക​ര​ണ​ത്തി​ലും ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ലും ത​ങ്ങ​ളു​ടെ പാ​ർ​ട്ടി പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചു.

“ക​മ്യൂ​ണി​സ്റ്റു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ പാ​ർ​ല​മെ​ന്‍റ് ഒ​രു പ്ര​ധാ​ന ഫോ​റ​മാ​യി ഉ​പ​യോ​ഗി​ച്ചു. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യോ​ടു ചേ​ർ​ന്നു​ത​ന്നെ സി​പി​ഐ​യും പോ​രാ​ടി. ക​ർ​ഷ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്ത്രീ​ക​ളെ​യും ഞ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു, സം​ഘ​ട​ന​ക​ൾ സൃ​ഷ്‌​ടി​ച്ചു. എ​ന്നാ​ൽ സ്വ​ത​ന്ത്ര ഇ​ന്ത്യ വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കു കീ​ഴി​ലാ​ണ്''--​രാ​ജ പ​റ​ഞ്ഞു.

സി​പി​ഐ പു​തി​യൊ​രു നൂ​റ്റാ​ണ്ടി​ന്‍റെ യു​ഗ​ത്തി​ലേ​ക്ക് ചു​വ​ടുവ​യ്ക്കു​ന്പോ​ൾ രാ​ജ്യ​ത്തി​നു മു​ന്നി​ൽ പ​ല വെ​ല്ലു​വി​ളി​ക​ളു​മു​ണ്ട്. രാ​ജ്യം സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്കു നീ​ങ്ങു​ന്നു. ക​റ​ൻ​സി​യു​ടെ മൂ​ല്യം കൂ​പ്പു​കു​ത്തി. മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പി​നെ​തി​രേയു​ള്ള നി​യ​മ​വും തൊ​ഴി​ൽ കോ​ഡു​ക​ളും പോ​ലു​ള്ള ജ​ന​വി​രു​ദ്ധ ന​ട​പ​ടി​ക​ളും. വി​വ​ിധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ട് ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്ക​ണ​മെ​ന്നും രാ​ജ പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ നൂ​റാം സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ൽ രാ​ജ​യ്ക്കു പു​റ​മെ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ അ​മ​ർ​ജി​ത് കൗ​ർ, ആ​നി രാ​ജ, കെ.​പ്ര​കാ​ശ് ബാ​ബു, സി​പി​ഐ ഡ​ൽ​ഹി സെ​ക്ര​ട്ട​റി പ്ര​ഫ. ദി​നേ​ശ് വ​ർ​ഷിണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റാം വാ​ർ​ഷി​ക ദി​ന​ത്തോട​നു​ബ​ന്ധി​ച്ച് അ​ജോ​യ് ഭ​വ​നു മു​ന്നി​ൽ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ​യും നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി പ​താ​ക ഉ​യ​ർ​ത്തി. പാ​ർ​ട്ടി​യു​ടെ 100 വ​ർ​ഷ​ത്തെ ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ദ​ർ​ശ​ന​വും അ​ജോ​യ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up